സോളാർ പാനൽ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

സോളാർ താരതമ്യേന മൂല്യമുള്ള ഒറ്റത്തവണ നിക്ഷേപമാണ്. അതു കൊണ്ടു തന്നെ സോളാർ പ്ലാന്റ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അവരവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സോളർ സംവിധാനത്തിന്റെ ശേഷി എത്രയെന്ന് തീരുമാനിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ.

  • ഒരുവർഷത്തെ വൈദ്യുതി ബിൽ അവലോകനം ചെയ്യുക. അതിൽ നിന്ന് ഒരു മാസത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ശരാശരി എടുക്കുക. ഉദാഹരണത്തിന് അത് ഏകദേ ശം 300 യൂണിറ്റ് ആണെങ്കിൽ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് മൂന്ന് കിലോവാട്ടിന്റെ സോളാർ ഓൺഗ്രിഡ് പവർ പ്ലാന്റ് ആണ്.

  • വീടിന്റെ മേൽക്കൂരയിൽ നന്നായി സൂര്യപ്രകാശം ലഭിക്കുന്ന, ഒരു കിലോവാട്ടിന് 80 ചതുരശ്രയടി എന്ന രീതിയിൽ സ്ഥലം ഉണ്ട് എന്ന് ഉറപ്പാക്കണം. കാലാവസ്ഥവ്യതിയാനങ്ങൾക്ക് അനുസരിച്ച് സോളാർ പാനലിൽ നിന്നുള്ള ഉൽപാദനത്തിന് ചെറിയ തോതിൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
  • വൈദ്യുതി വിതരണ കമ്പനി നിർദേശിക്കുന്ന നിയമത്തിന് അനുസൃതമായി മാത്രമേ വീടുകളിൽ സോളർ പ്ലാന്റ് സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.

Comments

Leave a Reply

Your email address will not be published. Required fields are marked *