സോളാർ പവർ പ്ലാൻ്റ്

അറിയുന്തോറും സോളാർ അത്ഭുതമാണ്

സോളാർ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. സോളാർ തന്നെയാണ് ഭാവിയുടെ ഊർജം, പ്രതീക്ഷകളുടെ പ്രകാശം. സോളാറിനെക്കുറിച്ച് ഏറെ മനസ്സിലാക്കാം.

  • സൗരോർജ്ജം ഉപയോഗിക്കുന്നതുകൊണ്ട് അന്തരീക്ഷത്തിൽ, ജല മലിനീകരണങ്ങളോ ഹരിതഗൃഹ വാതകങ്ങളോ ഉണ്ടാക്കുന്നില്ല.

  • ബിസി എഴാം നൂറ്റാണ്ട് മുതൽ സൗരോർജ്ജം ഉപയോഗിക്കുന്നുണ്ട്. പുരാതന ആളുകൾ സുര്യൻറെ ചുട് ഉപയോഗിച്ച് തീ ഉണ്ടാക്കാൻ ശ്രമിക്കുന്നത് മുതലാണ് സോളാറിന്റെ ആദ്യകാല ഉപയോഗം ആരംഭിക്കുന്നത്.

  • ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാൻ്റ് രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഭട് ല സോളാർ പാർക്കാണ്. 10 ദശലക്ഷത്തിലധികം പാനലുകൾ ഉൾക്കൊള്ളുന്നതാണ് ഈ പ്ലാന്റ്. 2245 മെഗാവാട്ട് ശേഷിയുള്ള ഈ പ്ലാന്റ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സോളാർ പ്ലാന്റാണ്.

  • 1,73,000 ടെറാവാട്ട് സൗരോർജ്ജമാണ് തുടർച്ചയായി സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് പ്രവഹിക്കുന്നത്. അതിനാൽ തന്നെ ഇത് ഭൂമിയിലെ ഏറ്റവും സമൃദ്ധമായ ഊർജ വിഭവമായി മാറുന്നു. ഈ ഊർജത്തിൻ്റെ അളവ് ലോകത്തിലെ മൊത്തം ഊർജ ഉപയോഗത്തിന്റെ 10.000 മടങ്ങ് കൂടുതലാണ്.

  • ഓരോ വർഷവും നല്ല സൂര്യപ്രകാശമുള്ള ഏകദേശം 250 ദിവസങ്ങൾ ഉള്ളതിനാൽ ഇന്ത്യയുടെ ഭൂപ്രദേശത്ത് പ്രതിവർഷം 4 ക്വാഡ്രില്യൺ യൂണിറ്റ് വൈദ്യുതി ഉല്പാദനത്തിനുള്ള സൂര്യപ്രകാശം ലഭിക്കുന്നു. ഇത് രാജ്യത്തുടനീളമുള്ള എല്ലാ ഫോസിൽ ഇന്ധന ശേഖരങ്ങളുടെയും മൊത്തം ഊർജ ഉൽപ്പാദനത്തേക്കാൾ കൂടുതലാണ്.

  • ഒരു സോളർ സംവിധാനത്തിലെ ഓരോ കിലോവാട്ടിനും 1 മെട്രിക് ടൺ CO2 ഇല്ലാതാക്കാൻ കഴിയും. ഇത് 15 പൂർണ്ണവളർച്ചയുള്ള മരങ്ങൾ നടുന്നതിന് തുല്യമാണ്. നിങ്ങളുടെ വീട്ടിൽ 5 kW റൂഫ്ട്ടോപ്പ് സോളാർ സിസ്‌റ്റം ഇൻസ്‌റ്റാൾ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഒറ്റത്തവണ 3 മെട്രിക് ടൺ CO2 ഇല്ലാതാക്കാൻ സാധിക്കും. ഇത് 75 പൂർണ്ണ വളർച്ചയുള്ള മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്.