സോളറിലേക്കു മാറേണ്ട ആവശ്യകതയെന്താണ് ?

മനുഷ്യരാശി ഒരുവർഷം ഉപയോഗിക്കുന്നതിനേക്കാൾ ഊർജം ഒരു മണിക്കൂറിൽ ഭൂമിക്ക് സൂര്യനിൽ നിന്നു ലഭിക്കുന്നു. അതിൽ നിന്ന് ഒരു തുള്ളി മതി നമ്മുടെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാൻ.

1. പ്രകൃതിക്കിണങ്ങിയതാണ് സോളറിന്റെ ഏറ്റവും വലിയ ഗുണം. കാർബൺ ഫൂട്ട് പ്രിന്റ് കുറയ്ക്കാനും അതിലൂടെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും സഹായിക്കുന്ന സുസ്ഥിരവും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ സ്രോതസ്സാണ് സൗരോർജം.

2. രണ്ടുമാസം കൂടുമ്പോൾ നിങ്ങൾക്കു ലഭിക്കുന്ന വൈദ്യുതി ബില്ലിന്റെ 90% വരെ ലാഭിക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. 

3. ഭാവിയിലെ വൈദ്യുതി നിരക്കിലെ വർധനവുകൾ സോളാർ ഉപഭോക്താക്കളെ ബാധിക്കില്ല. 

4. ആഗോളതാപനം കൂടിയതോടെ ഏ സി യുടെ ഉപയോഗവും തത്ഫലമായി ഊർജ  ഉപയോഗവും കൂടി. ജീവിത നിലവാരം ഉയർന്നതും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിയതും ഊർജ ഉപയോഗത്തിന്റെ വർധനവിനു കാരണമായി. ഒരിക്കലും നശിക്കാത്ത സൗരോർജം ഉപയോഗിക്കുന്നത് ഇതിനെല്ലാമുള്ള പരിഹാരമാണ്. 

5. നമ്മുടെയും രാജ്യത്തിന്റെയും ഊർജസ്വാതന്ത്ര്യം ഉറപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. വൈദ്യുത നിരക്കിലെ ഏറ്റക്കുറച്ചിലുകൾ സോളാർ ഉപഭോക്താക്കളെ ബാധിക്കുന്നില്ല. ഇൻഡക്ഷൻ കുക്കറും, വൈദ്യുത വാഹനങ്ങളും, വൈദ്യുതി ചാർജിനെ പേടിക്കാതെ ഉപയോഗിക്കാം. ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നതുവഴി പാചകവാതകത്തിന്റെ ചെലവും ലാഭം.

6. സോളാർ സ്ഥാപിക്കുന്ന വീട്ടുടമകൾക്ക് സർക്കാർ സബ്സിഡി നൽകുന്നതിനാൽ  സോളാർ സ്ഥാപിക്കുന്നതിനുള്ള ചെലവ് വളരെ കുറഞ്ഞു.

7. സോളാറിലൂടെ ഉൽപാദിപ്പിക്കുന്ന ഊർജത്തിന്റെ അളവും അതുവഴിയുള്ള സാമ്പത്തിക ലാഭവും ഉടൻ തന്നെ ഫോണിലൂടെ നേരിട്ട് അറിയാം.

8. അവരവരുടെ ആവശ്യത്തിനുള്ള വൈദ്യുതി സ്വന്തമായി ഉണ്ടാക്കാനുള്ള മാർഗമാണ് സോളാർ. മുതൽമുടക്ക് കൂടുതലാണെങ്കിലും സർക്കാർ സബ്സിഡി, കുറഞ്ഞ പലിശ  നിരക്കിലുള്ള വായ്പ തുടങ്ങിയവപ്രയോജനപ്പെടുത്താം. നാല് മുതൽ ആറ് വർഷങ്ങൾക്കുള്ളിൽ മുടക്കുമുതൽ തിരികെ കിട്ടും; പിന്നീടുള്ള കാലമെല്ലാംലാഭം ലഭിക്കുന്നു. അതോടെ ഒരു ചെലവുമില്ലാതെ വൈദ്യുതി ഉൽപാദിപ്പിക്കാം.

9. 2023 മാർച്ചിൽ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത് പ്രകാരം രാജ്യത്ത് ഉടനീളം വർധിച്ചുവരുന്ന വൈദ്യുത നിരക്ക് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഒരു ശരാശരി  കുടുംബത്തിന് നിലവിൽ ഉള്ള വൈദ്യുതി ബില്ലിന്റെ ഇരട്ടി ആകുമെന്ന് പ്രതീക്ഷിക്കുന്നു. ”

ആഗോളതാപനവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥാ പ്രശ്നങ്ങളും പ്രകൃതിദുരന്തങ്ങളും നമ്മെ ഓരോരുത്തരെയും ബാധിക്കുന്നതിനാൽ സൗരോർജം എത്രവിലപ്പെട്ടതാണെന്ന് എല്ലാവരും ഇന്ന് തിരിച്ചറിയുന്നു. ഗാർഹിക  ഉപഭോക്താക്കൾക്ക് നിലവിലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ അനുസരിച്ച് സോളാർ സ്ഥാപിക്കാൻ ഇതിലും മിക ച്ച സമയം വേറെയില്ല.

  • സോളാർ പാനലുകൾക്ക് സർവകാല റെക്കോർഡ് വിലക്കുറവ്

സർക്കാരിൽ നിന്നുള്ള സബ്സിഡികൾ എക്കാലത്തെയും ഏറ്റവും കൂടിയ നിരക്കിൽ ലഭ്യമാകുന്നു * ഗാർഹിക ഉപയോഗങ്ങൾക്കുള്ള കെഎസ്ഇബിയുടെ എക്കാലത്തെയും കൂടിയ  നിരക്കും വർഷം തോറുമുള്ള വർധനവും

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2024 ഫെബ്രുവരിയിൽ ആരംഭിച്ച ‘പിഎം സൂര്യഘർ മുഫ്ത് ബിജിലി യോജന’ എന്ന പു തിയ പദ്ധതി പ്രകാരം ഏകദേശം ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ സിസ്റ്റം സ്ഥാപിക്കാൻ ഇതുവഴി ലക്ഷ്യമിടുന്നു.  ഇത് 2026–2027 സാമ്പത്തിക വർഷം വരെ നടപ്പിലാക്കും. ഇതുവഴി വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും വൈദ്യുത ശൃംഖലയിലേക്ക് അധികയൂണിറ്റുകൾ വിറ്റ് പണം നേടാനും ഉപഭോക്താക്കളെ സഹായിക്കുന്നു.


Comments

Leave a Reply

Your email address will not be published. Required fields are marked *