General - FAQs
സോളാറിലേക്കു മാറേണ്ട ആവശ്യകതയെന്താണ്?
സോളാർ പ്ലാന്റ്റ് സ്‌ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?
സോളാർ താരതമ്യേന മൂല്യമുള്ള ഒരു ഒറ്റത്തവണ നിക്ഷേപമാണ്. അതു കൊണ്ടു തന്നെ നല്ല ഒരു സോളാർ പ്ലാൻ്റ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവരവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സോളാർ സംവിധാനത്തിന്റെ ശേഷി എത്രയെന്ന് തീരുമാനിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വീടുപണിയാൻ തുടങ്ങുകയാണ്. നിർമാണത്തിൻ്റെ ഏതു ഘട്ടത്തിലാണ് സോളാർ സ്‌ഥാപിക്കാൻ ഉദ്ദേശിക്കുന്ന കമ്പനിയെ ബന്ധപ്പെടേണ്ടത്?
ഗൃഹ നിർമാണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ കെഎസ്ഇബി ഗാർഹിക നിരക്കിലുള്ള കണക്ഷൻ അല്ല നൽകുന്നത്. നിർമാണ ആവശ്യങ്ങൾക്കുള്ള താൽക്കാലിക കണക്‌ഷനാണ് നൽകുന്നത്. വീടുപണി കഴിഞ്ഞ് വയറിങ് സംബന്ധമായ രേഖകൾ കെഎസ്ഇബിയിൽ സമർപ്പിക്കുമ്പോഴാണ് നിലവിലുള്ള വൈദ്യുത കണക്ഷൻ ഗാർഹിക നിരക്കിലുള്ള കണക്ഷനിലേക്ക് (LT1A) മാറ്റി കൊടുക്കുന്നത്. അതിനുശേഷം മാത്രമേ നിയമപരമായി സോളാർ സ്‌ഥാപിക്കാൻ ആവശ്യമായ നടപടികളിലേക്ക് പ്രവേശിക്കാൻ കഴിയൂ.
സോളാർ സ്‌ഥാപിക്കാൻ ആവശ്യമായ സർവേ നടപടികൾക്കായി അനുഭവ സമ്പത്തും സാമ്പത്തിക ഭദ്രതയും അറിവുമുള്ള സോളാർ കമ്പനിയെ സമീപിക്കുന്നത് നല്ലതാണ്. വീടിന്റെ ഡിസൈൻ ഘട്ടത്തിൽ തന്നെ ആർക്കിടെക്‌ടുമായി സംസാരിച്ച് സോളാറിന് അനുയോജ്യമായ രീതിയിൽ മേൽക്കൂരയുടെ ഡിസൈൻ ഉൾക്കൊള്ളിച്ചാൽ പിന്നീടുള്ള ചെലവ് കുറയ്ക്കാൻ സാധിക്കും.ം
2500 ചതുരശ്രയടി വിസ്‌തീർണമുള്ള വീടാണ്. മൂന്ന് കിടപ്പുമുറികളുണ്ട്. എത്ര KWp സോളാർ പവർ പ്ലാൻ്റ് ആണ് വയ്ക്കേണ്ടത്?
നമ്മുടെ വീട്ടിലെ മുറികളുടെ എണ്ണമോ വീടിൻ്റെ വലുപ്പമോ വീട്ടിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളുടെ എണ്ണമോ അല്ല സോളാർ പ്ലാൻ്റിൻ്റെ ശേഷി നിർണയിക്കുന്നത്. ഓൺഗ്രിഡ് സോളാർ പവർ സിസ്‌റ്റം സ്‌ഥാപിക്കുമ്പോൾ, ഒരു ദിവസം വീട്ടിൽ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു എന്നതിന് ആനുപാതികമായാണ് സോളാർ പവർ പ്ലാന്റിന്റെ ശേഷി (കപ്പാസിറ്റി) തീരുമാനിക്കേണ്ടത്.
ഉദാഹരണത്തിന് രണ്ടു മാസം കൂടുമ്പോൾ 600 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുവെങ്കിൽ ഒരു ദിവസത്തെ ശരാശരി ഉപയോഗം ഏകദേശം 10 യൂണിറ്റ് ആണ്. ഏകദേശം ഒരു കിലോ വാട്ട് പവർ പ്ലാൻറിൽ നിന്നും കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്‌ഥ അനുസ രിച്ച് ദൈനംദിനം ലഭിക്കുന്ന വൈദ്യുതി ഏകദേശം നാല് യൂണിറ്റിൽ താഴെയാണ്. അങ്ങ നെ വരുമ്പോൾ കൃത്യമായി സൂര്യപ്രകാശം കിട്ടുന്ന വീടാണ് എങ്കിൽ മൂന്ന് കിലോവാട്ടിന്റെ ഓൺഗ്രിഡ് സോളാർ സിസ്‌റ്റം ആണ് വേണ്ടത്.ം

സോളാർ പ്ലാന്റുകളിൽ ഉൽപാദിപ്പിക്കുന്ന അധിക വൈദ്യുതി കൊണ്ട് സാമ്പത്തികമായി ഉപഭോക്‌താവിന് എന്തെല്ലാം പ്രയോജനങ്ങൾ ഉണ്ട്?
ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതോർജ വിതരണത്തിന് ബാധകമായ നിലവിലെ താരിഫ്

ഏത് രീതിയിലാണ് സോളാർ ഉപയോഗിക്കുന്ന ഒരു ഉപഭോക്താവിന് ഇലക്ട്രിസിറ്റി ബില്ല് ലഭിക്കുന്നത്

സോളാർ ഉൽപ്പാദനത്തെക്കാൾ കുറവ് ഉപയോഗം വരികയാണെങ്കിൽ, കൂടുതലായി KSEB യുടെ അക്കൗണ്ടിൽ ഉള്ള വൈദ്യുതിയെ ആണ് ബാങ്കിംഗ് എന്ന് പറയുന്നത്. ഏതെങ്കിലും മാസങ്ങളിൽ ഉൽപ്പാദനം ഉപയോഗത്തേക്കാൾ കുറയുകയാണെങ്കിൽ കൂടുതലായി വേണ്ട വൈദ്യുതി ബാങ്കിംഗിൽ നിന്നാണ് എടുക്കുന്നത്. എല്ലാവർഷവും മാർച്ച് 31-ാം തീയതി ബാങ്കിംഗിൽ ഉള്ള വൈദ്യുതി KSEB തിരിച്ചെടുക്കുകയും അതിന് തുല്യമായ തുക ഉപഭോക്താവിൻ്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും.
വീടിൻ്റെ മേൽക്കൂരയിൽ സോളാർ സ്‌ഥാപിക്കാൻ എത്ര വിസ്തീർണം ആവശ്യമാണ്? എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം?
കുറഞ്ഞത് 250 ചതുരശ്രയടിയുള്ള വെയിൽ കിട്ടുന്ന, തടസ്സങ്ങൾ ഇല്ലാത്ത, ഓപ്പൺ ഫ്ലാ റ്റ് ടെറസ് ഏരിയ ഉണ്ടെങ്കിൽ മൂന്ന് കിലോവാട്ട് സോളാർ പവർ പ്ലാൻ്റ് സ്‌ഥാപിക്കാൻ കഴിയും. സോളാർ പാനൽ സ്‌ഥാപിക്കുന്നതിന് റെഡിമെയ്‌ഡ് സ്ട്രക്‌ചറുകൾ ഇന്ന് ലഭ്യമാണ്.
ഏറ്റവും കുറഞ്ഞ ചെലവിൽ സോളാർ സ്‌ഥാപിക്കുന്നതിന് അനുയോജ്യമായത് ഓപ്പൺ ടെറസ് ഏരിയ ആണ്. എന്നാൽ കൂര ഉള്ളതോ ഷീറ്റ് ഇട്ടതോ ആയ സ്‌ഥലങ്ങളിലോ ചരി ഞ്ഞ ഇടങ്ങളിലോ സോളാർ വയ്ക്കുകയാണെങ്കിൽ വളരെ കൃത്യമായി ഒരു സ്ട്രക്‌ചർ നിർ മിക്കണം. ഈ സ്ട്രക്‌ചർ നിർമിക്കുമ്പോൾ ഭാവിയിൽ ആവശ്യമായ പരിപാലനം മുന്നിൽ ക്കണ്ട് അതിനുള്ള സൗകര്യവും ഒരുക്കണം. ഇങ്ങനെയുള്ള സ്ട്രക്‌ചറുകൾക്കും അത് വ ത്തിയാക്കുന്നതിനുള്ള ഗോവണിയും നടപ്പാതയും ഒരുക്കുന്നതിനുമുള്ള തുകയും സോ ളർ പ്ലാന്റ് ചെലവിൽ ഉൾപ്പെടുത്തി പറയാറില്ല. കാരണം, ഓരോ സ്‌ഥലത്തിനുമനുസരിച്ച് അത് വ്യത്യസ്തമായിരിക്കും.
ഭാവിയിൽ ടെറസ് ഏരിയ നഷ്‌ടപ്പെടാതിരിക്കാൻ ടെറസ്സിൽ ഉയർത്തിപ്പൊക്കിയ സ്ട്രക്‌ച റുകളിൽ സോളാർ സ്‌ഥാപിക്കുന്നത് നല്ലതാണ്. സോളാർ പാനൽ പോലെ പ്രാധാന്യമുള്ള ഒന്നാണ് അതുറപ്പിക്കുന്ന സ്ട്രക്‌ചറും. കാരണം 25 കൊല്ലം ഈടുള്ള ഒരു ഉൽപന്നത്തെ ആ കാലാവധി അത്രയും നിലനിർത്തേണ്ടത് ഈ സ്ട്രക്‌ചറുകൾ ആണ്. സോളാർ സ്‌ഥാ പിച്ച് കുറച്ച് നാളുകൾക്കു ശേഷം സ്ട്രക്‌ചറിൽ അറ്റകുറ്റപണി വരികയാണെങ്കിൽ അത് അധിക ചെലവായി വരാൻ സാധ്യതയുണ്ട്. ചരിവുള്ള, സിമന്റ്, കോൺക്രീറ്റ് മേൽക്കൂരകൾക്ക് സോളാർ പാനലുകളിൽ നിഴലുകൾ വീഴാനുള്ള സാധ്യത കുറയ്ക്ക ന്നതിന് മൂന്ന് മുതൽ ഒൻപത് അടി വരെ ഉയരമുള്ള ഉറപ്പിച്ച മൗണ്ടിങ് സ്ട്രക്‌ചറുക ളാണ് നൽകുന്നത്. ഇതിലേക്ക് വൃത്തിയാ ക്കാനും സർവീസ് ചെയ്യാനുമുള്ള ആവശ്യ ങ്ങൾക്കായി നടപ്പാതയും കൊടുക്കാറുണ്ട്. മൗണ്ടിങ് സ്ട്രക്‌ചർ സുരക്ഷിതമാക്കാൻ നിങ്ങളുടെ സേവന ദാതാവ് കെമിക്കൽ ആങ്കറിങ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. വാട്ടർപ്രൂഫിങ് വസ്‌തുക്കൾ ഉപയോഗിച്ച് ഒരു ദശാബ്‌ദത്തോളം സ്ട്ര ക്ചറിൽ ചോർച്ചകളുണ്ടാകാതെ തടയാൻ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുന്നു. ഇതോടൊപ്പം തന്നെ ഉണ്ടായേക്കാവുന്ന ചെ റിയ വിള്ളലുകളും ഇത് നികത്തുന്നു. പവർ വരും; പ്രകൃതിയിൽ നിന്നും. കട്ടിയുള്ള (0.45 എംഎം) മറ്റാലിക് ഷീ റ്റ് മേൽക്കൂരകളിൽ അലുമിനിയം റെയിൽ മൗണ്ടിങ് ഘടനകൾ മികച്ച രീതിയിൽ പ്രവർ ത്തിക്കുന്നു. . കനം കുറവുള്ള മെറ്റാലിക് മേൽക്കൂര കൾക്ക് മുകളിൽ ഫാബ്രിക്കേറ്റ് ചെയ്ത ഇരുമ്പ് സ്ട്രക്‌ചറുകളാണ് ഉപയോഗിക്കാറു ള്ളത്. ഇതിലേക്ക് വൃത്തിയാക്കാനും സർവീ സ് ചെയ്യാനുമുള്ള ആവശ്യങ്ങൾക്കായി ന പ്പാതയും കൊടുക്കാറുണ്ട്.
ഞാൻ ഒരു ബഹുനില അപാർട്മെൻ്റ് കെട്ടിടത്തിലാണ് താമസിക്കുന്നത്. എനിക്ക് സോളാർ ഉപയോഗിക്കണമെന്നുണ്ട്. എന്തെങ്കിലും സാധ്യതയു ๑๓ลว?
ഉയരമുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും സോളാർ വയ്ക്കാൻ സാധിക്കും. അതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന് എറണാകുളത്ത് (8) ഒരു അപാർട്‌മെൻ്റിൽ താമസിക്കുന്ന 'XYZ' എന്ന ഉപഭോക്‌താവിന് മാസം 300 യൂണിറ്റിൻ്റെ ഉപയോഗം ഉണ്ട്. പക്ഷേ, അദ്ദേഹത്തിന് സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അപാർട്‌മെൻ്റിൽ സൗകര്യമില്ല. എന്നാൽ അദ്ദേഹത്തിന് തിരുവനന്ത പുരത്ത് സ്വന്തം പേരിൽ 250 ചതുരശ്രയടിയോ (മൂന്ന് കിലോവാട്ടിന്) അതിനു മുകളിലോ നിഴൽ വീഴാത്ത മേൽക്കൂരയുള്ള ഒരു വീടുണ്ട്. തിരുവനന്തപുരത്തെ (A) ഉപയോഗം പ്രതി മാസം 100 യൂണിറ്റ് ആണെന്നു കരുതുക. അവിടെ അദ്ദേഹം അഞ്ച് കിലോവാട്ട് സോളാർ പവർ പ്ലാൻ്റ് സ്‌ഥാപിച്ചാൽ (ഏകദേശം 450 ചതുരശ്രയടി) 500 യൂണിറ്റോളം ഉൽപാദിപ്പിക്കു കയും ചെയ്യാം. അങ്ങനെയെങ്കിൽ 'A' യിൽ നിന്നും ഏകദേശം 400 യൂണിറ്റോളം അധിക ഉൽപ്പാദനം ലഭിക്കും.
'A' യിലെ ഉപയോഗം കഴിഞ്ഞ് മിച്ചമുള്ള യൂണിറ്റ് (400 യൂണിറ്റ്) നമുക്ക് '8' യിലെ വൈ ദ്യുതി ബില്ലിൽ കുറയ്ക്കാൻ സാധിക്കും ( 5% കിഴിച്ചുള്ളത്). അതു മൂലം 'A' യിലെയും '8'യിലെയും വൈദ്യുതി ബില്ല് മിനിമം നിരക്കിലേക്ക് കൊണ്ടു വരാൻ സാധിക്കും.
B യിലെഉപയോഗത്തിനു ശേഷവും വൈദ്യുതി യൂണിറ്റ് മിച്ചമുണ്ടെങ്കിൽ 'XYZ' എന്ന ഉപ ഭോക്‌താവിന് കേരളത്തിൽ എവിടെയുമുള്ള (KSEB ഉപഭോക്‌താവ് ആയിരിക്കണം) സ്‌ഥാ പനം/വീട്ടിലെ വൈദ്യുതി ബില്ലിൽ കുറയ്ക്കാം. അധികമായി ഉപയോഗിച്ച വൈദ്യുതിക്ക് മാ ത്രം ബില്ല് അടച്ചാൽ മതി.
ഒരു ഇൻസ്‌റ്റാളേഷൻ കമ്പനി എങ്ങനെ തിരഞ്ഞെടുക്കാം ഞാൻ എന്താണ് ശ്രദ്ധിക്കേണ്ടത് ?
ഒരു ഇൻസ്‌റ്റാളേഷൻ കമ്പനിയെ ഒരിക്കലും അശ്രദ്ധമായി തിരഞ്ഞെടുക്കരുത്. സോളാർ ഒറ്റത്തവണ ഉള്ള നിക്ഷേപമാണ്. നിങ്ങളുടെ പണം ശരിയായ കൈകളിൽ തന്നെ നിക്ഷേപിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു സോളാർ ദാതാവിനെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ:
>പരിചയവും പ്രശസ്‌തിയും
തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും മുൻ ഉപഭോക്താക്കളിൽ നിന്നുള്ള നല്ല റിവ്യുകളും ഉള്ള ഒരു സോളാർ ദാതാവിനെ കണ്ടെത്തുക. വിശ്വാസ്യതയും ദീർഘകാലത്തെ അനുഭവ സമ്പത്തും ഉള്ളവരെ തിരഞ്ഞെടുത്തില്ല എങ്കിൽ അബദ്ധത്തിൽ ചെന്നുചാടാൻ സാധ്യത ഇന്ന് വളരെ കൂടുതൽ ആണ്. ഓൺലൈൻ അവലോകനങ്ങളും റേറ്റിംഗുകളും പരിശോധിക്കുക. /p>
രൂപകൽപ്പനയും ഇൻസ്‌റ്റാളേഷനും
നിങ്ങളുടെ പ്രത്യേക ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്ന ഒരു സോളാാർ സംവിധാനം രൂപകൽപ്പന ചെയ്യാനും ഇൻസ്‌റ്റാൾ ചെയ്യാനും കഴിയുന്ന ഒരു സോളാർ ദാതാവിനെ തിരഞ്ഞെടുക്കുക. അവരുടെ ഡിസൈൻ കഴിവുകൾ പരിശോധിക്കുക.
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം
ഉയർന്ന നിലവാരമുള്ള സോളാർ പാനലുകൾ, ഇൻവെർട്ടറുകൾ, മറ്റ് ഘടകങ്ങൾ എന്നിവ വാഗ്‌ദാനം ചെയ്യുന്ന ഒരു സോളാർ ദാതാവിനെ തിരഞ്ഞെടുക്കുക. നിർമ്മാതാവ് നൽകുന്ന വാറൻ്റി പരിശോധിക്കുക.
അനുബന്ധ സേവനങ്ങൾ
സോളാർ പ്ലാൻറ് സ്ഥാപിക്കുമ്പോൾ അറ്റകുറ്റ പണികളും ഭാവിയിലെ സേവനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ വിപണിയിൽ പേരെടുത്ത സ്‌ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കുറച്ച് കാലത്തിനുള്ളിൽ പൂട്ടിപ്പോകാൻ സാധ്യത ഇല്ലാത്ത സ്‌ഥാപനമാണ് എന്ന ഉറപ്പ് വരുത്തണം.
കസ്‌റ്റമർ സർവീസ്
നിങ്ങളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും വേഗത്തിലുള്ളതും സത്യസന്ധവുമായ പ്രതികരണങ്ങൾ നൽകുന്ന ഒരു സോളാർ ദാതാവിനെ തിരഞ്ഞെടുക്കുക.
ചെലവും വിവിധതരം ധനസഹായങ്ങളും
വ്യത്യസ്‌ത ദാതാക്കൾ വാഗ്‌ദാനം ചെയ്യുന്ന ചെലവും ധനസഹായങ്ങളും താരതമ്യം ചെയ്യുക. ഇൻസ്‌റ്റലേഷൻ, മെയിൻ്റനൻസ്, ഓപ്പറേഷൻ ചെലവുകൾ എന്നിവ ഉൾപ്പെടെ സോളാർ പ്ലാൻ്റിൻ്റെ ആകെ ചെലവ് പരിശോധിക്കുക. EMI പ്ലാനുകൾ വാഗ്‌ദാനം ചെയ്യുന്ന ഒരു കമ്പനി കണ്ടെത്തുക.
ഡിസ്കോമുകളിലും സബ്‌സിഡി പദ്ധതികളിലും പ്രവർത്തിച്ച പരിചയം
സോളാാർ ഇൻസുലേഷനുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകളും നടപടിക്രമങ്ങളും സമയം എടുക്കുന്നതും മടുപ്പിക്കുന്നതും ആണ്. ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നും ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഭാഗത്തുനിന്നും പെർമിറ്റുകൾ നേടിത്തരുന്നതിനുള്ള ബുദ്ധിമുട്ട് ഏറ്റെടുക്കുകയും അതിൽ ദീർഘകാലത്തെ പരിചയസമ്പത്ത് ഉള്ളതുമായ സോളാാർ കമ്പനികളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
നിങ്ങൾക്കറിയാമോ ?
2024 മാർച്ച് വരെ കേരളത്തിൽ 1.25 ലക്ഷത്തിൽ അധികം കുടുംബങ്ങൾ അവരുടെ വൈദ്യുതി ആവശ്യങ്ങൾക്കായി റൂഫ് ടോപ് സോളാർ സിസ്‌റ്റം സ്‌ഥാപിച്ചു കഴിഞ്ഞു.
എന്തു കൊണ്ട് നല്ല സോളാർ കമ്പനി തിരഞ്ഞെടുക്കണം?
വിശ്വാസ്യതയും ദീർഘകാലത്തെ അനുഭവ സമ്പത്തുമുള്ള കമ്പനി തിരഞ്ഞെടുത്തില്ലെ ങ്കിൽ നഷ്ടമുണ്ടാകും. 25 വർഷത്തോളം ഈടു നിൽക്കുന്ന സോളാർ പ്ലാൻ്റ് സ്‌ഥാപിക്കു മ്പോൾ ഭാവിയിലെ സേവനങ്ങളും അറ്റകുറ്റപണികളും പ്രധാനമാണ്. അതിനാൽ വിപണി യിൽ വർഷങ്ങളായി പേരെടുത്ത സ്‌ഥാപനം തിരഞ്ഞെടുക്കണം. കുറച്ചു കാലങ്ങൾക്കു ള്ളിൽ പൂട്ടിപ്പോകാൻ സാധ്യതയുള്ള സ്‌ഥാപനമല്ല എന്നുറപ്പു വരുത്തുക. ഉദാഹരണത്തി ന് സൗരോർജം ഉപയോഗിക്കുന്നത് കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്ര വർത്തിക്കുന്ന 120ൽ അധികം വരുന്ന എൻജിനീയർമാർ, മാർക്കറ്റിങ്സ്‌റ്റാഫ്, സാങ്കേതിക വിദ്യ വികസിപ്പിക്കുന്നവർ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് മൂപ്പൻസ് സോളാറിനെ മു ന്നോട്ടു നയിക്കുന്നത്.
ഉയർന്ന സാങ്കേതിക പരിജ്‌ഞാനവും, സാമ്പത്തിക ഭദ്രതയും ഉണ്ട് എന്നതിന് ലഭിക്കുന്ന ICRA റേറ്റിങ്ങിൽ 18 റേറ്റിങ് ഉള്ള മുപ്പൻസ് സോളാർ എന്ന സ്‌ഥാപനം 2012 ആഗസ്‌റ്റ് 31 നാണ് സ്‌ഥാപിതമായത്. ഇന്ന് ഇന്ത്യയിലും വിദേശത്തും ആയി 35 മെഗാവാട്ട് സോളാർ പ്ലാന്റുകൾ സ്‌ഥാപിച്ചു കഴിഞ്ഞ മൂപ്പൻസ് ഗ്രൂപ്പ് ദേശീയ, അന്തർദേശീയ തലങ്ങളിൽ നിരവധി പുര സ്‌കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതിൽ തന്നെ ഏകദേശം 10 മെഗാവാട്ട് സോളാർ പ്ലാന്റു കൾ സംതൃപ്‌തരായ ഉപഭോക്‌താക്കളിൽ നിന്ന് വീണ്ടും ലഭിച്ച ഓർഡർ ആണ്, കേരളത്തി ലെ എല്ലാ ജില്ലകളിലും പ്രവൃത്തി പരിചയമുള്ള മാർക്കറ്റിങ്, സർവീസ് ടീമും മൂപ്പൻസിന് സ്വ ന്തമായി ഉണ്ട്.
സോളാർ പാനലിൻ്റെ പരിപാലനം എളുപ്പമാണോ? ഇടയ്ക്കിടെ പാനൽ വ്യത്തിയാക്കേണ്ടതുണ്ടോ?
ഓൺഗ്രിഡ് സോളാർ സിസ്‌റ്റം പരിപാലിക്കുന്നത് അത്രയേറെ ബുദ്ധിമുട്ടുള്ള കാര്യമല്ല. പരി പാലനത്തിന് ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ആദ്യമേ ചെയ്‌തു വയ്ക്കണം.
സോളാറിന്റെ പ്രവർത്തനം എത്രത്തോളമുണ്ട് എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം?
ഇൻറർനെറ്റുമായി ഘടിപ്പിച്ചാൽ നമ്മുടെ സോളാർ ഉപയോഗം എത്രയാണ് തുടങ്ങിയ കാര്യ ങ്ങൾ അവരവർക്കു തന്നെ നേരിട്ടറിയാൻ സാധിക്കും. അനുബന്ധ സേവനങ്ങൾ കൃത്യത യോടെയും സുഗമമായും ലഭിക്കാൻ ഇൻറർനെറ്റ് വഴിയുള്ള നിരീക്ഷണം സോളാർ സ്‌ഥാപി ച്ച കമ്പനിക്ക് ലഭിക്കണം.
സോളാാർ പ്ലാന്റിന്റെ്റെ പൂർത്തീകരണത്തിനുള്ള കാലാവധി എത്രയാണ്?
ഒരു സോളാാർ പ്ലാൻറ് (EX- 3KW to 10KW) പൂർത്തീകരണത്തിനുള്ള സാധാരണയായി എടുക്കുന്ന കാലാവധി 15 ദിവസം മുതൽ 21 ദിവസം വരെയുള്ള പ്രവർത്തി ദിനങ്ങൾ ആണ്. കാ ലാവസ്‌ഥയും അധികമുള്ള സ്ട്രക്‌ചർ വർക്ക് മുതലായവ കാരണം ഇതിൽ ഏറ്റക്കുറച്ചിലു കളുണ്ടാകാൻ സാധ്യതയുണ്ട്.
സോളാർ സ്‌ഥാപിച്ച ഉപഭോക്‌താക്കൾക്ക് എത്ര വർഷത്തെ വാറൻ്റി സപ്പോർ ട്ട് ആണ് ലഭ്യമാക്കുന്നത്.?
സോളാർ പ്ലാന്റുകൾ സ്‌ഥാപിക്കുന്ന കമ്പനികൾ സാധാരണഗതിയിൽ അഞ്ച് വർഷത്തെ ഓൺസൈറ്റ് വാറൻ്റി ആണ് നൽകുന്നത്. അതിനുപുറമെ സോളാർപാനലുകളുടെയും സോളാാർ ഇൻവർട്ടറുകളുടെയും നിർമാതാക്കൾ ഏഴുവർഷം മുതൽ 15 വർഷം വരെ പ്രോഡക്റ്റ് വാറന്റിയും സോളാാർ പാനലുകൾക്ക് മാത്രമായി 25 വർഷം മുതൽ 30 വർഷം വരെ പെർഫോമൻസ് വാറൻ്റിയും ലഭ്യമാക്കുന്നുണ്ട്.
ഒരു ഇൻസ്‌റ്റാളേഷൻ കമ്പനി എങ്ങനെ തിരഞ്ഞെടുക്കാം ഞാൻ എന്താണ് ശ്രദ്ധിക്കേണ്ടത് ?
ഓൺഗ്രിഡ് സിസ്‌റ്റം പ്രവർത്തിക്കുന്നത് ഗ്രിഡുമായി സമന്വയിച്ചാണ്. അതിനാൽ ഗ്രി ഡിൽ നിന്നുള്ള റഫറൻസ് വോൾട്ടേജ് കൃത്യമായി ലഭിച്ചെങ്കിൽ മാത്രമേ ഓൺഗ്രിഡ് സോ ളർ സിസ്‌റ്റം പ്രവർത്തനക്ഷമമാകുകയുള്ളൂ. അതിനുള്ള കാരണം സോളാറിൻന്റെ ഉൽപാദന വും ഉപയോഗവും ഒരിക്കലും ആനുപാതികമായിരിക്കില്ല എന്നതാണ്.
പ്ലാന്റിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എന്തെല്ലാം ഉപകരണങ്ങളാണ് പ്ലാൻറിനോടൊപ്പം ഇൻസ്‌റ്റോൾ ചെയ്യുന്നത്?
ഇടിമിന്നൽ രക്ഷാചാലകം, AC SPD, DC SPD, മൂന്നു വ്യത്യസ്‌ത എർത്ത് പിറ്റുകൾ, AC MCB,DC MCB മുതലായവ ഇതിന്റെ ഭാഗമാണ്.
മൂപ്പൻസ് സോളാറിൻ്റെ സേവനം കേരളത്തിൽ എവിടെയെല്ലാം ലഭ്യമാണ്?
കേരളത്തിലെ എല്ലാ ജില്ലകളിലും മുപ്പൻസ് സോളാറിൻ്റെ നേരിട്ടുള്ള വിൽപനയും വിൽപ നാനന്തര സേവനവും ലഭ്യമാണ്. നിലവിൽ കേരളത്തിലെ വിവിധ ജില്ലകളിലുള്ള ആറായിര ത്തിലധികം സംതൃപ്‌തരായ ഉപഭോക്‌താക്കൾ മൂപ്പൻസിൻ്റെ ഭാഗമാണ്.